മുതിരേരി വാൾ എത്തി. നെയ്യാട്ടം ഈ രാത്രിയിൽ

മുതിരേരി വാൾ എത്തി. നെയ്യാട്ടം ഈ രാത്രിയിൽ
May 28, 2026 08:30 PM | By PointViews Editor

കൊട്ടിയൂർ: ഇന്ന് ഇടവത്തിലെ ചോതി നാൾ. നെയ്യാട്ടത്തിനൊരുങ്ങി കൊട്ടിയൂർ. ഇന്ന് വയനാട്ടിൽ നിന്നുള്ള മുതിരേരി വാൾ എത്തിക്കഴിഞ്ഞു. അടിയന്തിര യോഗവും സ്‌ഥാനികരും ക്ഷേത്രത്തിൽ പ്രവേശിക്കും, ചോതി വിളക്ക് തെളിയിച്ച ശേഷം മണിത്തറയിലെ നാളം തുറന്ന് സ്വയം ഭൂവായ കൊട്ടിയൂർ പെരുമാൾക്ക് വൈശാഖ ഉത്സവത്തിലെ നെയ്യാട്ടം നടത്തും. പ്രാട്ടര ദേശത്തെ വിവിധ മാങ്ങളിൽ വ്രതമെടുത്ത് കഴിഞ്ഞിരുന്ന നെയ്യമൃത് സംഘങ്ങൾ കൊട്ടിയൂരിൽ എത്തിക്കഴിഞ്ഞു. ഇന്ന് സന്ധ്യയോടെ വ്രതക്കാർ കൊട്ടിയൂരിൽ എത്തിച്ചേർന്ന ഇവർ കഴിഞ്ഞ ഏഴ് നാളുകളായി കഠിന വ്രതത്തിലായിരുന്ന ഇന്നലെ മണത്തണയിലെ സപ്‌തമാതൃപുരം എന്നറിയപ്പെടുന്ന ചപ്പാരം ഭഗവതി ക്ഷേത്രത്തിൽ എത്തിച്ചേർന്ന ശേഷം നെയ് കിണ്ടികൾ ക്ഷേത്ര ചുവരുകളിലെ വിവിധ സ്‌ഥാനങ്ങളിൽ സൂക്ഷിച്ചു കൊട്ടിയൂരിൽ എത്തി വ്രതക്കാർ നടുക്കുനിയിലെ ആൽത്തറയിൽ നെയ് കിണ്ടികൾ സൂക്ഷിച്ച ശേമാണ് രാത്രി സന്നിധാനത്തിൽ പ്രവേശിച്ചത്. സന്ധ്യയ്ക്ക് മുതിരേരി കാവിൽ നിന്നുള്ള വാൾ എഴുന്നള്ളത്ത് ഇക്കരെ കൊട്ടിയൂർ ക്ഷേത്രത്തിന്റെ ശ്രീ കോവിലിൽ പ്രവേശിച്ചു കഴിഞ്ഞ് നെയ്യാട്ടത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി. അടിയന്തിര യോഗക്കാർ അക്കരെ സന്നിധാനത്തിലേക്ക് പ്രവേശിച്ച് ആദ്യം തന്നെ മണിത്തറയിൽ ചോതി വിളക്ക് തെളിച്ചു സ്വയംഭൂ സ്‌ഥാനത്ത് അഷ്‌ടബന്ധം കൊണ്ട് ആവരണം ചെയ്‌തിട്ടുള്ള നാളം തുറക്കാനൊരുങ്ങി. നെയ്യൊഴുകാനുള്ള പാത്തി വച്ച് രാശി വിളിച്ചു കഴിഞ്ഞാൽ നെയ്യാട്ടം ആരംഭിക്കും. സ്‌ഥാനിക അവകാശികളായ വില്ലിപ്പാലൻ കുറുപ്പിന്റെയും തമ്മേങ്ങാടൻ നമ്പ്യാരുടെയും നേതൃത്വത്തിൽ സമർപ്പിക്കുന്ന നെയ് ആദ്യം സ്വയം ഭൂ വിഗ്രഹത്തിൽ അഭിഷേകം ചെയ്യും എല്ലാ വ്രതക്കാരും സമർപ്പിച്ച നെയ് പൂർണമായി അഭിഷേകം ചെയ്താൽ നെയ്യാട്ടം അവസാനിക്കും നാളെയാണ് ഭണ്ഡാരം എഴുന്നള്ളത്ത്. തിരുവാഭരണങ്ങളും പൂജാകുംഭങ്ങളുമായി മണത്തണ കരിമ്പനയ്ക്കൽ ഗോപുരത്തിൽ നിന്ന് കൊട്ടിയൂരിലേക്കുള്ള ഭണ്ഡാരമെഴുന്നള്ളത്ത് നാളെ രാത്രി നടത്തും.പകൽ മണത്തണയിൽ വിവിധ ചടങ്ങുകൾക്ക് ശേഷം ചപ്പാരത്തെ ഭഗവതിയുടെ വാളുകൾ എത്തുന്നതോടെ മണത്തണ കരിമ്പനക്കൽ ഗോപുരത്തിൽ നിന്ന് ഭണ്ഡാരം എഴുന്നള്ളത്ത് ആരംഭിക്കും കുടിപതി സ്ഥാനികർ ഭണ്ഡാരങ്ങൾ കാവുകളാക്കിയാണ് എഴുന്നള്ളിക്കുക ചപ്പാരം വാൾ ഏഴില്ലക്കാരായ വാളശൻമാരാണ് എഴുന്നള്ളിക്കുന്നത്. പുതനാക്കൂലിൽ യോഗി സമുദായത്തിൽ പെട്ടവർ ഊട്ട് നടത്തും പെരുവണ്ണാൻ കാവു തീണ്ടി കരിമ്പനയ്ക്കൽ ഗോപുരത്തിൽ എത്തി അനുമതി നൽകും. കണക്കപ്പിള്ള ഭണ്ഡാരങ്ങൾ കുടിപതി കാരണവരെ ഏൽപ്പിക്കും. കൊട്ടിയൂരിൽ എത്തും മുൻപ് അഞ്ചിടത്ത് വാളാട്ടം നടത്തും. ഭണ്ഡാരം എഴുന്നള്ളത്ത് ഇക്കരെ കൊട്ടിയൂരിൽ എത്തിക്കഴിഞ്ഞാൽ നെയ്യാട്ട ദിനത്തിൽ എഴുന്നള്ളിച്ച് ഇക്കരെ ക്ഷേത്രത്തിൽ എത്തിച്ച മുതിരേരി വാൾ, ഇക്കരെയിലെ ബലിബിംബങ്ങൾ എന്നിവ കൂടി ചേർന്ന് അക്കരെ ക്ഷേത്രത്തിൽ പ്രവേശിക്കും കൊട്ടിയൂരിലെ ദർശന കാലം ഇതോടെയാണ് ആരംഭിക്കുക. ഭണ്ഡാരം എഴുന്നള്ളത്ത് അക്കരെ എത്തിക്കഴിഞ്ഞ് സ്ത്രീകൾക്കും ദർശനത്തിനായി അക്കരെ പ്രവേശിക്കാം

Muthireri sword has arrived. Neyyattam tonight.

Related Stories
നിങ്ങൾ ഞങ്ങൾക്കാരുമല്ല. നോ ഹഗ്: റിട്ട മുഖ്യമന്ത്രി വിജയനെ കടുത്ത ഭാഷയിൽ വിമർശിച്ച് ശ്രീനാദേവി കുഞ്ഞമ്മയുടെ പോസ്റ്റിങ്ങ്

Jun 14, 2026 10:30 AM

നിങ്ങൾ ഞങ്ങൾക്കാരുമല്ല. നോ ഹഗ്: റിട്ട മുഖ്യമന്ത്രി വിജയനെ കടുത്ത ഭാഷയിൽ വിമർശിച്ച് ശ്രീനാദേവി കുഞ്ഞമ്മയുടെ പോസ്റ്റിങ്ങ്

നിങ്ങൾ ഞങ്ങൾക്കാരുമല്ല. നോ ഹഗ്: റിട്ട മുഖ്യമന്തി വിജയനെ കടുത്ത ഭാഷയിൽ വിമർശിച്ച് ശ്രീനാദേവി കുഞ്ഞമ്മയുടെ...

Read More >>
കഴിഞ്ഞ 13 വർഷമായി അഡ്വക്കേറ്റ് കെ ബി പ്രദീപ് കൊട്ടിയൂരിലുണ്ട്. 13 പ്രദീപിനെ ചതിച്ചോ?

Jun 13, 2026 10:05 AM

കഴിഞ്ഞ 13 വർഷമായി അഡ്വക്കേറ്റ് കെ ബി പ്രദീപ് കൊട്ടിയൂരിലുണ്ട്. 13 പ്രദീപിനെ ചതിച്ചോ?

കഴിഞ്ഞ 13 വർഷമായി അഡ്വക്കേറ്റ് കെ ബി പ്രദീപ് കൊട്ടിയൂരിലുണ്ട്. 13 പ്രദീപിനെ...

Read More >>
കേരളത്തിലെ മുൻ മുഖ്യമന്ത്രിയെ കെട്ടിപ്പിടിക്കാനാവില്ല - രാഹുൽ ഗാന്ധി

Jun 12, 2026 09:24 PM

കേരളത്തിലെ മുൻ മുഖ്യമന്ത്രിയെ കെട്ടിപ്പിടിക്കാനാവില്ല - രാഹുൽ ഗാന്ധി

കേരളത്തിലെ മുൻ മുഖ്യമന്ത്രിയെ കെട്ടിപ്പിടിക്കാനാവില്ല - രാഹുൽ...

Read More >>
ഒനിഡ ടിവിയുടെ പരസ്യവാചകം പോലെ സിപിഎമ്മും ഡിവൈഎഫ്ഐയും. ബന്ധുക്കൾക്ക് ജോലിയുള്ളതിനാൽ സണ്ണി ജോസഫ് രാജി വയ്ക്കണമെന്ന കോമഡി മുദ്രാവാക്യവുമായി സിപിഎം സംഘടനകൾ സമരത്തിന്

Jun 12, 2026 06:51 PM

ഒനിഡ ടിവിയുടെ പരസ്യവാചകം പോലെ സിപിഎമ്മും ഡിവൈഎഫ്ഐയും. ബന്ധുക്കൾക്ക് ജോലിയുള്ളതിനാൽ സണ്ണി ജോസഫ് രാജി വയ്ക്കണമെന്ന കോമഡി മുദ്രാവാക്യവുമായി സിപിഎം സംഘടനകൾ സമരത്തിന്

ഒനിഡ ടിവിയുടെ പരസ്യവാചകം പോലെ സിപിഎമ്മും ഡിവൈഎഫ്ഐയും. ബന്ധുക്കൾക്ക് ജോലിയുള്ളതിനാൽ സണ്ണി ജോസഫ് രാജി വയ്ക്കണമെന്ന കോമഡി മുദ്രാവാക്യവുമായി സിപിഎം...

Read More >>
നാലര പഞ്ചായത്തിലെ നാല് വരി പാതയ്ക്കായി റോഡ് ഫണ്ട് ബോർഡ് ഏറ്റെടുത്ത മണത്തണ അമ്പായത്തോട് മലയോര ഹൈവേ ഭാഗം പൊതുമരാമത്ത് വകുപ്പിന് തന്നെ ആരുമറിയാതെ തിരിച്ചു കൊടുത്തു?

Jun 11, 2026 04:11 PM

നാലര പഞ്ചായത്തിലെ നാല് വരി പാതയ്ക്കായി റോഡ് ഫണ്ട് ബോർഡ് ഏറ്റെടുത്ത മണത്തണ അമ്പായത്തോട് മലയോര ഹൈവേ ഭാഗം പൊതുമരാമത്ത് വകുപ്പിന് തന്നെ ആരുമറിയാതെ തിരിച്ചു കൊടുത്തു?

നാലര പഞ്ചായത്തിലെ നാല് വരി പാതയ്ക്കായി റോഡ് ഫണ്ട് ബോർഡ് ഏറ്റെടുത്ത മണത്തണ അമ്പായത്തോട് മലയോര ഹൈവേ ഭാഗം പൊതുമരാമത്ത് വകുപ്പിന് തന്നെ ആരുമറിയാതെ...

Read More >>
10 വർഷം മുൻപ് നഷ്ടപ്പെട്ട സ്വബോധം പ്രതിപക്ഷ നേതാവായപ്പോൾ തിരികെ കിട്ടി. സർക്കാർ വേഗത്തിൽ നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് സ്വബോധത്തിലേക്ക് തിരച്ചെത്തിയത്

Jun 10, 2026 09:14 PM

10 വർഷം മുൻപ് നഷ്ടപ്പെട്ട സ്വബോധം പ്രതിപക്ഷ നേതാവായപ്പോൾ തിരികെ കിട്ടി. സർക്കാർ വേഗത്തിൽ നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് സ്വബോധത്തിലേക്ക് തിരച്ചെത്തിയത്

10 വർഷം മുൻപ് നഷ്ടപ്പെട്ട സ്വബോധം പ്രതിപക്ഷ നേതാവായപ്പോൾ തിരികെ കിട്ടി. സർക്കാർ വേഗത്തിൽ നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉന്നയിച്ചാണ്...

Read More >>
Top Stories